Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്കുമാറിന്‍െറ മോചനം നീളും

ദില്ലി: രാജ്കുമാറിനെ മോചിപ്പിക്കുന്നതിനു വേണ്ടി 131 ടാഡാ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ വാദം കേള്‍ക്കുന്ന നടപടി സുപ്രീം കോടതി ഒക്ടോബര്‍ 11 ലേയ്ക്കു മാറ്റി വച്ചു . ഇതോടെ ഒക്ടോബര്‍ 11 വരെ രാജ്കുമാറിന്റെ മോചനം സംബന്ധിച്ച നടപടികള്‍ ഒന്നുമുണ്ടാവില്ലെന്നുറപ്പായി.

വാദമുഖങ്ങള്‍ സമര്‍പ്പിക്കാന്‍ വാദി അബ്ദുല്‍ കരീമിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി സപ്തംബര്‍ 19 ചൊവാഴ്ച കേസിന്റെ വാദം ഒക്ടോബര്‍ 11 ലേയ്ക്കു മാറ്റിയത്.

വീരപ്പന്‍ കൊലപ്പെടുത്തിയ കര്‍ണാടക പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷക്കീല്‍ അഹമ്മദിന്റൈ പിതാവാണ് അബ്ദുല്‍ കരീം. രാജ് കുമാറിന്റെ മോചനത്തിനായി 131 ടാഡാ തടവുകാരെ പുറത്തു വിടുന്നതിനു തീരുമാനിച്ച കര്‍ണാടക , തമിഴ്നാട് സര്‍ക്കാരുകളുടെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് കരീം സമര്‍പ്പിച്ച ഹര്‍ജി സപ്തംബര്‍ ഒന്നിന് സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ച് തടവുകാരെ മോചിപ്പിക്കുന്നത് തടയുകയായിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നത് സപ്തംബര്‍ 19 ലേയ്ക്കു കോടതി അന്നു മാറ്റുകയായിരുന്നു.

വീരപ്പനുമായി ഒരു നാലാംവട്ട ചര്‍ച്ച നടത്താന്‍ പ്രത്യേക പ്രതിനിധി ആര്‍.ആര്‍. ഗോപാല്‍ ഉടന്‍ തന്നെ കാട്ടിലേയ്ക്കു പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി സപ്തംബര്‍ 18 തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. എന്നാല്‍ തടവുകാരുടെ മോചനം സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടാകാതെ ഇനി തന്നെ കാണാന്‍ വരേണ്ടതില്ലെന്നാണ് വീരപ്പന്‍ അവസാനമായി ഗോപാലിനു കൊടുത്തിരിക്കുന്ന സന്ദേശം.

ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെട്ടിരിക്കുന്നതിനാല്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ നിസഹായരാണ്. ഇനി കോടതി തീരുമാനം അനുസരിച്ചായിരിക്കും രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് പുതിയ നീക്കങ്ങള്‍ ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+