സിസ്റ്റര്‍ നിര്‍മലയ്ക്കു ജാമ്യം
കല്‍ക്കട്ട : മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലുമായ സിസ്റ്റര്‍ നിര്‍മലയ്ക്ക് കല്‍ക്കട്ടയിലെ ഒരു കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റര്‍ നിര്‍മലയ്ക്കെതിരേ കബിറാം മണ്ഡല്‍ എന്നയാള്‍ കൊടുത്ത പരാതിയെത്തുടര്‍ന്ന് സപ്തംബര്‍ 18 തിങ്കളാഴ്ച സിസ്റ്റര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒരു ശാഖയായ കല്‍ക്കട്ടയിലെ മഹാത്മാഗാന്ധി വെല്‍ഫയര്‍ അസോസിയേഷന്‍ ബോര്‍ഡിംഗില്‍ ആക്കിയിരുന്ന തന്റെ ഏഴു വയസുള്ള പെണ്‍കുട്ടിക്ക് ഒരു സിസ്റ്ററുടെ കൈയ്യില്‍ നിന്നും പൊള്ളല്‍ ഏറ്റുവെന്നായിരുന്നു മണ്ഡലിന്റെ പരാതി.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ ഈ സംഭവത്തിന്റെ പേരില്‍ സിസ്റ്റര്‍ നിര്‍മലയ്ക്കെതിരേ പരാതി കൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സിസ്റ്റര്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ സ്വയം ഹാജരായി ജാമ്യത്തിനപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications