Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയിലെ തമിഴര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന്

ബാംഗ്ലൂര്‍ : കര്‍ണാടകത്തിലെ തമിഴര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കര്‍ണാടക തമിഴര്‍ സംഘം സപ്തംബര്‍ 19ചൊവാഴ്ച കര്‍ണാടക ഗവര്‍ണര്‍ ആര്‍.എസ്. രമാദേവിയോട് ആവശ്യപ്പെട്ടു. രാജ്കുമാറിനെ വീര പ്പന്‍ മോചിപ്പിക്കുമ്പോള്‍ കര്‍ണാടകത്തിലെ തമിഴര്‍ക്ക് നേരെ അക്രമമുണ്ടാകാനിടയുള്ളതിനാലാണിത്.

കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും ചംരാജ്നഗര്‍ ജില്ലയിലും തമിഴര്‍ ഭീതിയിലാണെന്ന് സംഘം പ്രസിഡന്റ് മാരന്‍ പറഞ്ഞു. തമിഴര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ അടങ്ങിയ കാസറ്റും കര്‍ണാടകത്തില്‍ പ്രചാരത്തിലുണ്ട്. ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ സംസ്ഥാനത്തിലുള്ളവരെയോ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അപമാനകരമാണെന്ന് മാരന്‍ പറഞ്ഞു.

രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലും റാലികള്‍ നടത്തിയിരുന്നു. രാജ്കുമാറിന്റെ കാര്യത്തില്‍ കര്‍ണാടകത്തിലെ അതേ വികാരമാണ് തമിഴ്നാട്ടിലും. തമിഴര്‍ക്ക് സംരക്ഷണം നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്ന് മാരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+