ത്രിപുരയില്‍ വംശീയ കലാപം: ആറ് മരണം
അഗര്‍ത്തല : പശ്ചിമ ത്രിപുരയില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ആറ് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.
അക്രമികള്‍ ഒരു ആദിവാസി സ്കൂള്‍ ആക്രമിച് അധ്യാപകന്റെ സഹായിയെ വധിച്ചതിനെത്തുടര്‍ന്ന് കല്യാണ്‍പൂരിലെ രജനിസര്‍ദാര്‍പ്പാറ മേഖലയില്‍ കഴിഞ്ഞ ദിവസം വംശീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗിരിവര്‍ഗ യുവാക്കള്‍ ഒരാളെ വെട്ടിക്കൊന്നു. ഇതിന് പ്രതികാരമായി ആദിവാസികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിച്ച് അക്രമികള്‍ മൂന്ന് പേരെ വധിച്ചു.
ധലായ് ജില്ലയിലെ നേപ്പാള്‍ടില്ലയില്‍ അക്രമികള്‍ 15 ആദിവാസികളെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. പ്രദേശത്തെങ്ങും സുരക്ഷാസേനയെ വിന്യസിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications