Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാഥക്കുട്ടികള്‍ക്ക് പദ്ധതിയുമായി ഗള്‍ഫ് മലയാളികള്‍

തിരുവനന്തപുരം : ഗള്‍ഫ് മലയാളി സംഘടനയായ നാഷണല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്റര്‍ അനാഥരായ കുട്ടികളെ ദത്തെടുത്ത് ഉന്നതവിദ്യാഭ്യാസം നല്‍കും.

തിരുവനന്തപുരം ജില്ലയിലെ 10 വിദ്യാര്‍ത്ഥികളെ ജാതിമതവ്യത്യാസം കൂടാതെ ദത്തെടുത്ത് വിവരസാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഉന്നതവിദ്യാഭ്യാസം നല്‍കുമെന്ന് സംഘടനയുടെ അദ്ധ്യക്ഷനും അബുദാബിയിലെ വ്യവസായിയുമായ ഫ്രാന്‍സിസ് ക്ലീറ്റസ് സപ്തംബര്‍ 18 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദത്തെടുക്കപ്പെട്ട കുട്ടികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ വിദേശത്ത് ജോലിയും ഉറപ്പാക്കും. അനാഥരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കാനും സംഘടന ഉദ്ദേശിക്കുന്നു.

വിദേശത്തു നിന്നും മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ആധുനിക ശീതീകരണസൗകര്യമുള്ള ആംബുലന്‍സ് പുറത്തിറക്കുന്നതുള്‍പ്പടെയുള്ള സാമൂഹ്യസേവന പദ്ധതികളും സംഘടന നടപ്പിലാക്കുമെന്ന് ഫ്രാന്‍സിസ് പറഞ്ഞു. സെക്രട്ടറി അഡ്വ.മുഹമ്മദ് നിസാമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+