കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ പദ്ധതി:മുഖ്യമന്ത്രി പ്രതികരിക്കണം-ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ വൈദ്യുത പ്രൊജക്ടിന് വൈദ്യുത മന്ത്രി എസ്. ശര്‍മയാണ് തടസം നില്‍ക്കുന്നതെന്ന കെ.പി.പി നമ്പ്യാരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി പറഞ്ഞു.

മുഖ്യമന്ത്രിയും പിണറായി വിജയനും പദ്ധതിയെ അനുകൂലിക്കുമ്പോള്‍ ശര്‍മ പദ്ധതിക്ക് എതിരാണെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ യഥാര്‍ഥ നിലപാട് ജനങ്ങള്‍ അറിയേണ്ടതുണ്ട്- ആന്റണി പറഞ്ഞു. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍ സപ്തംബര്‍ 19 ചൊവാഴ്ച സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാന്റെ സഹകരണത്തോടെ നടപ്പിലാക്കാനിരുന്ന കുടിവെള്ളപദ്ധതി തകരാറിലായത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ്. സിപിഎമ്മിലെ ഗ്രൂപ്പ്വഴക്കും അഴിമതിയുമാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചത്.

യു.ഡി.എഫ് സര്‍ക്കാര്‍ അമേരിക്കയുടെ സഹായത്തോടെ മൂന്നാറില്‍ തുടങ്ങാനിരുന്ന 700 കോടിയുടെ പദ്ധതി അന്യസംസ്ഥാനത്തെത്തിച്ചത് ഈ സര്‍ക്കാരാണ്. ചില സി.പി.എം നേതാക്കളാണ് പദ്ധതിക്ക് തുരങ്കം വെച്ചത്.

വികസന പ്രഖ്യാപനങ്ങള്‍ നടത്താനല്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സര്‍ക്കാരിനാവുന്നില്ല. കേരളത്തെ വികസനരംഗത്തെ സ്തംഭനമാണ് വിവരസാങ്കേതികവിദ്യാരംഗത്ത് കേരളം പിന്നിലായതിന് കാരണം.

പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് തന്റെ പാര്‍ട്ടി എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അഞ്ചു മാസം കൂടിയേയുള്ളൂ. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുന്നതാണ് നല്ലത്. തന്റെ പാര്‍ട്ടി ബംഗാള്‍ പ്രശ്നത്തില്‍ സ്വീകരിച്ച നിലപാടാണ് താന്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തിയതിനെ തുടര്‍ന്ന് പുണ്യാഹം തളിച്ച സംഭവം തന്നില്‍ വേദനയുണ്ടാക്കി. ഉയര്‍ന്ന സാക്ഷരതക്കും പുരോഗമനപരമായ സമീപനങ്ങള്‍ക്കും പേരുകേട്ട കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X