ബിജെപിയുമായി ധാരണയില്ലെന്ന് ആസാദ്
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ബിജെപിയുമായി പരസ്യധാരണയില്ലെന്ന് എഐസിസി(ഐ) ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്.
ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയിലാണെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സപ്തംബര്‍ 18തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു. ബിജെപിയുമായോ സിപിഎമ്മുമായോ പാര്‍ട്ടി ഒരു തരത്തിലുള്ള ധാരണയിലും ഏര്‍പ്പെടില്ല.
സംസ്ഥാനത്തെ മാര്‍ക്സിസ്റ് നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം എല്ലാ തരത്തിലും തികഞ്ഞ പരാജയമാണെന്ന് പറഞ്ഞ ആസാദ് സര്‍ക്കാര്‍ കൃഷിക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപിച്ചു.
വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ജനകീയാസൂത്രണത്തില്‍ നടന്ന എല്ലാ അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആസാദ് പറഞ്ഞു.












Click it and Unblock the Notifications