കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാക്ടറിക്കെതിരായ സമരം അവസാനിപ്പിച്ചു

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: അടൂരിലെ മാങ്കോട്ടത്തുള്ള എല്ലുപൊടി സംസ്കരണ ഫാക്ടറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തിവന്ന സമരം സപ്തംബര്‍ 18 തിങ്കളാഴ്ച അവസാനിപ്പിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. സുകുമാരന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

തിരുവോണ ദിവസം രാത്രി ഫാക്ടറി ആരോ തീവെച്ചു നശിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലുമായി ബന്ധമുള്ള ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി. എന്നാല്‍ നിലവിലുള്ള കേസ്സുകളില്‍ ക്രിമിനല്‍ നടപടികള്‍ തുടരും.

ജില്ലാ കളക്ടര്‍ക്കു പുറമെ എസ്പി ഡി. വിജയന്‍, അടൂര്‍ സബ് ഇന്‍സ്പെക്ടര്‍ എ.ജെ. രാജന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഫാക്ടറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ നേരത്തെ 85 ദിവസം നീണ്ട ഉപവാസം നടത്തിയിരുന്നു. ഫാക്ടറിക്ക് തീ പിടിച്ചതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ സ്ത്രീകള്‍ റിലേ സത്യാഗ്രഹം നടത്തിവരികയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X