എലിപ്പനി : 30,000 വീതം നഷ്ടപരിഹാരം നല്‍കി
തിരുവനന്തപുരം : കേരളത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 30,000രൂപ വീതം നഷ്ടപരിഹാരം നല്‍കിയതായി ആരോഗ്യമന്ത്രി വി.സി.കബീര്‍ പറഞ്ഞു. രോഗം പടരാതിരക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.സപ്തംബര്‍ 19 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ എലിപ്പനി ബാധിച്ച് 10 പേര്‍ മരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. സപ്തംബര്‍ മാസത്തിലാണ് കേരളത്തില്‍ എലിപ്പനി പടര്‍ന്നുപിടിച്ചത്.
കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് , ആറ് പേര്‍. കോഴിക്കോട്ട് നാല് പേര്‍ മരണമടഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ച 36 പേര്‍ ചികിത്സയിലാണ്.












Click it and Unblock the Notifications