Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ. ടി. കുതിച്ചുചാട്ടം കേരളത്തിനു മുതലാക്കാനായില്ല: ജോഷി

തൃശൂര്‍: വിവര സാങ്കേതിക വിദ്യാരംഗത്തെ കുതിച്ചുചാട്ടം മുതലാക്കാന്‍ കേരളത്തിന് കഴിയുന്നില്ലെന്ന് കേന്ദ്ര മാനവവിഭവ ശേഷി വികസനമന്ത്രി മുരളീ മനോഹര്‍ ജോഷി. തൃശൂരില്‍ സപ്തംബര്‍ 18 തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വിദ്യാസമ്പന്നരായവര്‍ ധാരാളമുണ്ടെങ്കിലും ജോലിസാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനോ വ്യാവസായിക വികസനം നടത്താനോ സിപിഎം നേതൃത്വത്തിലുള്ളസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ജോഷി ആരോപിച്ചു.

മാര്‍ക്സിസ്റ് നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനുകള്‍ കാരണം ഒട്ടേറെ പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയും പരമ്പരാഗതമായ കുടില്‍ വ്യവസായങ്ങള്‍ തകരുകയും ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ഥാനം നൂറു ശതമാനം സാക്ഷരത നേടിയെങ്കിലും ഇപ്പോള്‍ മിസോറാം കേരളത്തെ പിന്നിലാക്കി. മിസോറാമിലെ സാക്ഷരതാ നിരക്ക് 95 ശതമാനമായി ഉയര്‍ന്നപ്പോള്‍ കേരളത്തിലേത് 93 ആയി കുറയുകയാണ് ചെയ്തത്- കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ മേഖലയിലും പരാജയമായ ഇടതുമുന്നണി സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്നും ജോഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+