60ലക്ഷം കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം: മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളില്‍ 60 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുമെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.ഇതിനുള്ള പദ്ധതിക്ക് മൈക്രോസോഫ്ട് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സിന്റെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ബില്‍ഗേറ്റ്സുമായി ചര്‍ച്ച നടത്തിയത്. ദില്ലിയില്‍ ബില്‍ഗേറ്റ്സുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം തിരിച്ചെത്തിയ ജോസഫ് സപ്തംബര്‍ 19 ചൊവാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കുന്ന തരത്തില്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രിപറഞ്ഞു.ഇതിനായി പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അദ്ധ്യാപകര്‍ക്കുള്ളപരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്.
എക്സാറ്റ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ യു എസ് ഇന്റര്‍നെറ്റ് 100 സി കണക്ഷന്‍ കേരളത്തില്‍ ലഭ്യമാക്കും. മുംബൈയേയും കൊച്ചിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈസംവിധാനം ഡിസംബറില്‍ കൊച്ചിയിലെ ചെറായിയില്‍ സ്ഥാപിക്കും.ഇതോടെ സംസ്ഥാനത്തെ 3000 സ്കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യും.












Click it and Unblock the Notifications