Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ ടൂറിസം മേ-ള ഒക്ടോബറില്‍

തിരുവനന്തപുരം: ടൂറിസം വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സം-സ്ഥാ-ന വി-നോ-ദ സഞ്ചാ-ര വിക-സ-ന വകു-പ്പി-ന്റെ ആഭിമു-ഖ്യ-ത്തില്‍ കേരളാ ടൂറിസം മാര്‍ട്ട് എന്ന പേരില്‍ വി-നോ-ദ സഞ്ചാ-ര മേ-ള സംഘടിപ്പിക്കും. സംസ്ഥാന ടൂറിസം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ സപ്തംബര്‍19 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. ഒക്ടോബര്‍ നാലു മുതല്‍ ഏഴു വരെ കൊച്ചിയിലാണ് മേള സംഘടിപ്പിക്കുക.

ഏഷ്യാ- പസിഫിക് മേഖലയിലെ വിനോദ സഞ്ചാരികളെ കേരളത്തിലേയ്ക്കാകര്‍ഷിക്കുകയാണ് മേളയുടെ ലക്ഷ്യം. ഇതാദ്യമായാണ് സംസ്ഥാനം ഇത്തരമൊരു മേള സംഘടിപ്പിക്കുന്നത്. ഇനി മുതല്‍ എല്ലാ വര്‍ഷവും ടൂറിസ മേള സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഏകദേശം 150 ഓളം വിനോദ സഞ്ചാര വ്യവസായ സംരംഭകരും 400 ല്‍ അധികം ഉപഭോക്താക്കളും മേളയില്‍ പങ്കെടുക്കും.

സ്പെയിന്‍, ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഉപഭോക്താക്കളും ജപ്പാന്‍, ദക്ഷിണാഫ്രിക്ക തുട-ങ്ങി-യ- ഇ-ട-ങ്ങ-ളി-ല്‍ നിന്നുള്ള പുതിയ ഉപഭോക്താക്കളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന വിനോദ സഞ്ചാര മേഖലയില്‍ വ്യവസായ നിക്ഷേപകരുടെ തള്ളിക്കയറ്റം വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. ടൂറിസം രംഗത്തെ നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 1998 -99 കാലത്ത് സംസ്ഥാനത്തേയ്ക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വളരെ വര്‍ദ്ധിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊ-ണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 40 ശതമാനം കണ്ടു വര്‍ദ്ധിച്ചു . 1999 ല്‍ 2,02283 വിദേശ ടൂറിസ്റ്റുകള്‍ സംസ്ഥാനത്തെത്തി. 1995 ല്‍ ഇത് 1,42 972 മാത്രമായിരുന്നു. അതു പോലെ തന്നെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. 51 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് 1999 ല്‍ കേരളം സന്ദര്‍ശിച്ചത് .1995 ല്‍ ഇത് 39 ലക്ഷമായിരുന്നു.

ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തിലും വന്‍ വര്‍ദ്ധനവുണ്ടായി. 1995 ല്‍ 160 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ 1999 ല്‍ ഇത് 31 കോടി രൂപയായി ഉയര്‍ന്നു.

ലോകവിനോദ സഞ്ചാര കൗണ്‍സിലിന്റെ ലോക ടൂറിസം പാതയില്‍ കേരളത്തിനും സ്ഥാനം ലഭിച്ചതായി മന്ത്രി ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. ഇന്ത്യയിലെ ടൂറിസം മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തിയ വേള്‍ഡ് ടൂറിസം ആന്‍ഡ് ട്രാവല്‍ കൗണ്‍സില്‍ കേരളത്തെ അതിന്റെ ടൂറിസം പങ്കാളിയായി ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് കേരളത്തെക്കൂടാതെ രാജസ്ഥാന്‍ മാത്രമാണ് ഈ ബഹുമതിക്കര്‍ഹമായിട്ടുള്ളത്. സംസ്ഥാനത്തേയ്ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കാന്‍ ഇത് സഹായകമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വിനോദ സഞ്ചാര സീസണ്‍ ഏഴു മാസത്തില്‍ നിന്നു പതിനൊന്നായി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേയ്ക്കു നേരിട്ടു വിമാന സര്‍വീസ് ആരംഭിച്ചാല്‍ വിനോദസഞ്ചാരികളുടെ വരവ് കൂടും. ഇതിനായി കേരളത്തിലെ റോഡുകളും വികസിപ്പിക്കേണ്ടതുണ്ട്.

കേരളത്തില്‍ വന്‍ ഹോട്ടല്‍ ശൃംഖല സ്ഥാപിക്കാന്‍ കെനിയയില്‍ നിന്നുള്ള ഒരു വന്‍ വ്യവസായ ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കോവളത്തും ഏതെങ്കിലുമൊരു കായല്‍ത്തീരത്തും മലയോര മേഖലയിലും ഹോട്ടല്‍ സമുച്ചയങ്ങള്‍ ആരംഭിക്കാനുള്ള താത്പര്യം ഈ ഗ്രൂപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

കോവളത്ത് ഒരു അന്താരാഷ്ട്ര കണ്‍വെഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. തമ്പാനൂരിലെ ഹോട്ടല്‍ ചൈത്രം രണ്ടു കോടി രൂപ ചിലവഴിച്ച് ആധുനികവത്കരിക്കുമെന്നും മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള ടോയ്ലറ്റുകള്‍ സ്ഥാപിക്കും. നഗരത്തില്‍ ഒരു ദിവസത്തെ ആവശ്യത്തിനെത്തുന്നവര്‍ക്ക് ഹോട്ടലുകളില്‍ മുറിയെടുക്കാതെ കുളിച്ചൊരുങ്ങി പുറപ്പെടാനും അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

വി-നോ-ദ -സ-ഞ്ചാ-ര വകു--പ്പ് സെ-ക്ര-ട്ട-റി- അമി-താ-ഭ് കാന്ത് , ടൂറി-സം ഡയ-റ-ക്-ടര്‍ -ഡോ. കെ.വേ-ണു എന്നി-വ-രും വാര്‍-ത്താ-സ-മ്മേ-ള-ന-ത്തില്‍ സംബ-ന്ധി-ച്ചി-രു-ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+