ഇറാഖിന് റഷ്യ സഹായമെത്തിക്കുന്നു
മോസ്കോ: മോസ്കോയില്‍ നിന്നുമുള്ള റഷ്യന്‍വിമാനം ഇറാഖിലേക്കു മരുന്നെത്തിച്ചു. സപ്തംബര്‍ 17 ഞായറാഴ്ചയാണ് മോസ്കോയില്‍ നിന്നുള്ള റഷ്യന്‍വിമാനം ബാഗ്ദാദ് വിമാനത്താവളത്തിലെത്തിയത്. അഞ്ച് ടണ്‍ മരുന്ന് വിമാനത്തിലുണ്ടായിരുന്നു. അഞ്ച് റഷ്യന്‍ എണ്ണ വിദഗ്ധരും.
മാനുഷികസഹായമെത്തിക്കുന്നതിനായി റഷ്യന്‍ വിമാനം ബാഗ്ദാദിലേക്ക് പോയത് ഇറാഖിനെതിരായ യു.എന്‍ ഉപരോധത്തിന്റെ ലംഘനമല്ലെന്ന് റഷ്യന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
ഇറാഖിലേക്ക് യാത്രാവിമാനങ്ങള്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്നും റഷ്യ പറഞ്ഞു. ഇറാഖിലേക്ക് യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന് യു.എന്‍ പ്രമേയത്തില്‍ പറയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗള്‍ഫ് യുദ്ധത്തിനു ശേഷം ഇത് രണ്ടാം തവണയാണ് റഷ്യ വിമാനത്തില്‍ മാനുഷികസഹായങ്ങളെത്തിക്കുന്നത്. ഈ വര്‍ഷം ആഗസ്ത് 19നും റഷ്യന്‍ വിമാനം മരുന്നും മറ്റുമായി ബാഗ്ദാദ് വിമാനത്താവളത്തിലിറങ്ങിയിരുന്നു.












Click it and Unblock the Notifications