Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമബാദില്‍ ബോബ് സ്ഫോടനം: 13 മരണം

ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ സപ്തംബര്‍ 19 ചൊവാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 58 പേര്‍ക്ക് പരിക്കേറ്റു.

ഇസ്ലാമബാദിലെ ഒരു പച്ചക്കറി മാര്‍ക്കറ്റിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ഒരു ട്രക്കിലുണ്ടായിരുന്ന ബോംബാണ ്പൊട്ടിത്തെറിച്ചത്. രാവിലെ എട്ട് മണിക്ക് മാര്‍ക്കറ്റില്‍ തിരക്കേറിയ സമയത്താണ് സ്ഫോടനം നടന്നത്.

പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണ്. നഗരത്തിലെ വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തദാനത്തിനായി ഒട്ടേറെ പേര്‍ ആശുപത്രികളിലെത്തി.

സ്ഫോടനത്തിനു പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ മാസങ്ങളില്‍ പാകിസ്ഥാനിലെ ചില നഗരങ്ങളില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. ലാഹോറില്‍ സപ്തംബറില്‍ നടന്ന രണ്ട് ബോബ് സ്ഫോടനങ്ങളില്‍ എട്ട് പേരാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+