ശ്രീലങ്കന്‍ മന്ത്രിയുടെ മരണം ആസൂത്രണകൊലപാതകം?
കൊളംബോ: ശ്രീലങ്കന്‍ തുറമുഖ വകുപ്പു മന്ത്രിയും മറ്റു 15 പേരും മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നു. അപകടത്തില്‍ മരിച്ചവരില്‍ ഒരു അഞ്ജാതനെയും കണ്ടതിനെത്തുടര്‍ന്നാണ് സംശയം ബലപ്പെടുന്നത്.
ഈ അഞ്ജാതന്‍ ഒരു കറുത്തപെട്ടിയുമായാണ് കോപ്റ്ററില്‍ കയറിയതെന്ന് വ്യക്തമായിട്ടുണ്ട്. കോപ്റ്റര്‍ പറന്നുയര്‍ന്നതിനുശേഷം ഇയാള്‍ ബോംബ് പൊട്ടിച്ചതായിരിക്കാമെന്നാണ് അന്വേഷകസംഘം കരുതുന്നത്. അഞ്ജാതനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് അന്വേഷകസംഘം.
ഭരണകക്ഷിയായ പീപ്പിള്‍സ് അലയന്‍സിന്റെ സ്ഥാനാര്‍ത്ഥി കഡിഗ്മാര്‍ തമ്പിയോടൊപ്പമാണ് അഞ്ജാതന്‍ കോപ്റ്ററില്‍ കയറിയത്. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഒരു തമിഴ് കക്ഷിയുടെ നേതാവായ തമ്പി അമ്പാര ജില്ലയില്‍ നിന്നായിരുന്നു മത്സരിക്കുന്നത്. അപകടത്തില്‍ തമ്പിയും കൊല്ലപ്പെട്ടു.
കോപ്റ്റര്‍ തകരുന്നതിനു തൊട്ടുമുമ്പ് 15 യാത്രക്കാരുണ്ടെന്ന് പൈലറ്റ് അറിയിച്ചിരുന്നു. എന്നാല്‍ 14 പേരുടെ മൃതദേഹം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അഞ്ജാതന്റെ ശരീരംസ്ഫോടനത്തില്‍ ചിന്നിച്ചിതറിപ്പോയിരിക്കാമെന്നാണ് സംശയിക്കുന്നത്.
സപ്തംബര്‍ 16-ന് ശനിയാഴ്ച കൊളംബോക്കും അമ്പാരയ്ക്കും ഇടയിലുള്ള വനപ്രദേശത്താണ് കോപ്റ്റര്‍ തകര്‍ന്നുവീണത്.












Click it and Unblock the Notifications