Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ കിടപ്പു മുറിയില്‍ അജ്ഞാതന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി വാജ് പേയിയുടെ കിടപ്പു മുറിയില്‍ അജ്ഞാതന്‍ കടന്നു കയറിയിരുന്നുവെന്ന് അറിവായി. പ്രധാന മന്ത്രി താമസിച്ചിരുന്ന വിശിഷ്ടാതിഥികള്‍ക്കായുള്ള ബ്ലയര്‍ ഹൗസിലെ കിടപ്പു മുറിയില്‍ സപ്തംബര്‍ 16 ശനിയാഴ്ചയായിരുന്നു സംഭവം.

കാവല്‍ക്കാരനെ കബളിപ്പിച്ച് കിടപ്പുമുറിയില്‍ കടന്ന അജ്ഞാതനെ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസേന(എസ്. പി. ജി) കൈയ്യോടെ പിടിച്ച് യു. എസ് രഹസ്യപ്പൊലീസിനു കൈമാറി. അപ്പോള്‍ വാജ്പേയി മുറിയിലുണ്ടായിരുന്നില്ല. അതിഥി മന്ദിരത്തില്‍ തന്നെ വേറൊരു ഭാഗത്ത് അമേരിക്കയിലെ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെ കാണാന്‍ തനിക്ക് പ്രതേക അനുവാദം ഉണ്ടെന്നു പറഞ്ഞാണ് ഇയാള്‍ അകത്തു കടന്നത്. എന്നാല്‍ പ്രധാന മന്ത്രിയുടെ പരിപാടികളുമായി ഒത്തു നോക്കിയ എസ്. പി. ജി ഇത് തെറ്റാണെന്നു കണ്ടു പിടിച്ചു.

സുരക്ഷാ കാര്യത്തില്‍ തങ്ങള്‍ ക്ക് ചെറിയ പിഴവു വന്നതായി യു.എസ് രഹസ്യപ്പൊലീസ് പിന്നീട് സമ്മതിച്ചു. എല്ലാ നടപടിക്രമങ്ങളും ലംഘിച്ച് കാവല്‍ക്കാരന്‍ അജ്ഞാതനെ കടത്തിവിട്ടതു കൊണ്ട് സംഭവിച്ചതാണിതെന്ന് അവര്‍ പറഞ്ഞു.

അന്വേഷണത്തെത്തുടര്‍ന്ന് ബ്ലെയര്‍ ഹൗസ് റോഡില്‍ അജ്ഞാതനെ കാത്ത് ഒരു സ്ത്രീ നില്‍ക്കുന്നതായും രഹസ്യപ്പൊലീസ് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ അജ്ഞാതന്റെ സന്ദര്‍ശനോദ്ദേശ്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇയാള്‍ ആയുധങ്ങള്‍ ഒന്നും കരുതിയിരുന്നില്ലെന്നും പ്രധാനമന്ത്രിയെ ആക്രമിക്കണമെന്നുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+