വിപണിയില്‍ ഉയര്‍ച്ച
മുംബൈ: ഒരാഴ്ചയായി താഴ്ന്നു കൊണ്ടിരുന്ന ഓഹരി വിപണി സപ്തംബര്‍ 20 ബുധനാഴ്ച ഉയര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാട്ടി. വിവരസാങ്കേതിക രംഗത്തെ ഓഹരികളുടെ വില ഉയര്‍ന്നു തുടങ്ങിയതാണ് വിപണി സജീവമാകാന്‍ കാരണം.
നാസ്ഡാക്ക് തകര്‍ച്ചയില്‍ നിന്നു കരകയറിയതാണ് വിവരസാങ്കേതിക ഓഹരികള്‍ക്ക് ഉണര്‍വ് കൈവരാന്‍ കാരണം.
മുംബൈ സൂചിക 61 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 24 പോയിന്റും ഉയര്‍ന്നു. വിവരസാങ്കേതിക രംഗത്തെ ഓഹരികളില്‍ അവസാന നിമിഷമുണ്ടായ ഊഹക്കച്ചവടമാണ് സൂചികകള്‍ ഉയര്‍ത്തിയത്.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4325.55
തുടങ്ങിയത് - 4264.34
ഉയര്‍ച്ച - 61.21
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1346.15
തുടങ്ങിയത് - 1322.05
ഉയര്‍ച്ച - 24.15
വില കൂടിയ ഓഹരികള്‍
സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്, എച്ച്.എഫ്. സി.എല്‍ , ബ്രിട്ടാനിയ, നെസ്ലേ, നോവാര്‍ട്ടിസ്, റെഡ്ഡീസ് ലാബ്, ഡാബര്‍, റാന്‍ബാക്സി, ഐ.ടി.സി, ഹീറോ ഹോന്‍ഡാ, റിലയന്‍സ്, എച്ച്. പി.സി.എല്‍, എ. സി.സി ,എന്‍.ഐ.ഐ.ടി
വില കുറഞ്ഞ ഓഹരികള്‍
ഹിന്ദുസ്ഥാന്‍ ലീവര്‍, ഗുജറാത്ത് അംബുജ, ഹിന്‍ഡാല്‍കോ, ജി. എ. സി.എല്‍, ഗ്ലാക്സോ
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications