കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

  • By Staff
Google Oneindia Malayalam News

ചന്ദിപ്പൂര്‍ : ഇന്ത്യയുടെ ഏറ്റവും സങ്കീര്‍ണ്ണമായ ഭൂതല -ആകാശ മിസൈല്‍ ആകാശ് വിജയകരമായി പരീക്ഷിച്ചു . സപ്തംബര്‍ 19 ചൊവാഴ്ച ബാല സോറിലുള്ള ചന്ദിപ്പൂര്‍ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം.

അമേരിക്കയുടെ പാട്രിയറ്റ് മിസൈലിനോടു കിടപിടിക്കുന്ന ആകാശിന്റെ ദൂരപരിധി 25 കിലോമീറ്റര്‍ ആണ്. ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുള്ളതാണ് ഈ മിസൈല്‍ . ജറ്റ് പ്രൊപല്‍ഷന്‍ സംവിധാനവും 60 കിലോമീറ്റര്‍ ദൂരപരിധിയുള്ള റഡാര്‍ സംവിധാനവും മിസൈലിന്റെ പ്രത്യേകതയാണ്.

ഒരേ സമയം 64 ലക്ഷ്യ കേന്ദ്രങ്ങളെ കണ്ടത്താനും ഇവയില്‍ നാലെണ്ണത്തെ തകര്‍ക്കാനും മിസൈല്‍- റഡാര്‍ സംവിധാനത്തിനു കഴിവുണ്ട്. ആകാശ് പരീക്ഷണ പരമ്പരയിലെ ഒന്‍പതാമത്തെ പരീക്ഷണമായിരുന്നു ചൊവാഴ്ച നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X