Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപാല്‍ ബുധനാഴ്ച വീണ്ടും കാട്ടിലേക്ക്

ചെന്നൈ: വീരപ്പനുമായി കൂടിക്കാഴ്ച നടത്താനായി നക്കീരന്‍ ഗോപാല്‍ സപ്തംബര്‍ 20 ബുധനാഴ്ച വീണ്ടും കാട്ടിലേക്ക് പോകുന്നു. തമിഴ്നാട് മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഇത് നാലാമത്തെ തവണയാണ് ഗോപാല്‍ വീരപ്പനുമായി ചര്‍ച്ച നടത്താന്‍ കാട്ടിലേക്ക് പോകുന്നത്.

ടാഡാ തടവുകാരെ വിട്ടയക്കുന്നതിനെതിരെയുള്ള ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ 11ലേക്ക് മാറ്റിയതിനാല്‍ വീരപ്പനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് കാട് കയറാന്‍ ആദ്യം ഗോപാല്‍ മടിച്ചതായി കരുണാനിധി പറഞ്ഞു. എന്നാല്‍ ടാഡാ തടവുകാരെ വിട്ടയക്കാന്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് വീരപ്പനെ ബോധ്യപ്പെടുത്താന്‍ ഗോപാല്‍ വീണ്ടും വീരപ്പനെ കാണേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗോപാല്‍ തയാറാവുകയായിരുന്നു.

രാജ്കുമാറിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ഗോപാല്‍ തിരക്കുമെന്ന് കരുണാനിധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+