10 പാക് സൈനികരെ വധിച്ചു
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ സപ്തംബര്‍ 20 ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 10 പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി.
സപ്തംബര്‍ 20 ചൊവാഴ്ച പാകിസ്ഥാന്‍ സൈനികരും കമാന്റോകളും തീവ്രവാദികളും ഒന്നിച്ചു നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ലഫ്റ്റനന്റ് കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ കശ്മീരിലെ നോഗം മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 10 ശത്രുസൈനികരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്.
അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണ്. മോശപ്പെട്ട കാലാവസ്ഥയുടെ ആനുകൂല്യം മുതലെടുത്താണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് സൈനികവക്താവ് പറഞ്ഞു.












Click it and Unblock the Notifications