മധുരയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി
മധുര: മധുരക്കടുത്ത് വില്ലപുരത്ത് സപ്തംബര്‍ 19 ചൊവാഴ്ചയും സപ്തംബര്‍ 20 ബുധനാഴ്ചയും ഡിഎംകെ പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടു. നാല് ബസ്സുകളും രണ്ട് വാനുകളും അക്രമികള്‍ തകര്‍ത്തു. ഒട്ടേറെ കടകളും ആക്രമണത്തില്‍ തകര്‍ന്നു.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. ഡി.എം.കെ നേതാവ് അളഗിരിയുമായി ബന്ധം പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികളാണ് അക്രമം നടത്തിയത്.
മുന്‍കരുതല്‍ നടപടിയെന്ന നിലക്ക് നൂറ്റിയമ്പതോളം സാമൂഹ്യവിരുദ്ധരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications