Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വികേന്ദ്രീകരണത്തിന്റെ ആരാച്ചാര്‍: വി.എസ്

കൊച്ചി: അധികാരവികേന്ദ്രീകരണത്തിന്റെ സംരക്ഷകരല്ല, ആരാച്ചാര്‍മാരാണ് യുഡിഎഫ് എന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍.

ജനകീയാസൂത്രണ പദ്ധതി തുടങ്ങിയതു മുതല്‍ ഇതിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ ഗുലാംനബി ആസാദിനെക്കൊണ്ടും മുരളിമനോഹര്‍ ജോഷിയെക്കൊണ്ടും ആവര്‍ത്തിപ്പിക്കുകയാണ് യുഡിഎഫ്. ജനകീയാസൂത്രണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് വി.എസ് അവകാശപ്പെട്ടു.

എറണാകുളം പ്രസ് ക്ലബില്‍ സപ്തംബര്‍ 20 ബുധനാഴ്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണം തുടങ്ങിവെച്ചത് കോണ്‍ഗ്രസാണെന്നും അതിന് ജനകീയാസൂത്രണത്തിന്റെ ഉടുപ്പണിയിക്കുകയാണെന്നുമാണ് ആക്ഷേപം. ഈ അവകാശവാദത്തെ എതിര്‍ക്കുന്നില്ല. പക്ഷേ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ആണ് പഞ്ചായത്തീരാജ് എന്നു പറയുന്നതിനോട് യോജിപ്പില്ല. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള പദ്ധതിയായിരുന്നു കോണ്‍ഗ്രസ് ആദ്യം അവതരിപ്പിച്ച പഞ്ചായത്തീരാജ് ബില്‍.

കേന്ദ്രത്തിന്റെ അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദേശം ഇല്ലാത്ത ഭരണഘടനാ ഭേദഗതിയാണ്കോണ്‍ഗ്രസ് കൊണ്ടുവന്നത്. ജില്ലാ പഞ്ചായത്തുകളെ ദില്ലിയിലിരുന്ന് നിയന്ത്രിക്കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. ഇതിനെയാണ് ഇടതുപക്ഷം എതിര്‍ത്തത്. ഈ ഭേദഗതി ഉപേക്ഷിച്ചാണ് നരസിംഹറാവു സര്‍ക്കാര്‍ ബില്‍ നിയമമാക്കിയതെന്ന് വി.എസ് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ട് 89ല്‍ നായനാര്‍ സര്‍ക്കാര്‍ ജില്ലാകൗണ്‍സില്‍ നിയമം പാസാക്കി. 90ല്‍ തിരഞ്ഞെടുപ്പ് നടത്തി. 91ല്‍ അധികാരത്തിലെത്തിയ കരുണാകരന്‍ സര്‍ക്കാര്‍ ജില്ലാ കൗണ്‍സിലുകളെ പിരിച്ചുവിടുകയാണ് ചെയ്തത്.

രാഷ്ട്രപതി ആര്‍.കെ. നാരായണനും സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നും ജനകീയാസൂത്രണപദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് പറഞ്ഞത് ഇപ്പോഴും ജനകീയാസൂത്രണത്തെ എതിര്‍ക്കുന്ന യുഡിഎഫ് കേട്ട മട്ട് നടിക്കുന്നില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+