അമൃതാനന്ദമയിയുടെ ജന്മദിനം ആഘോഷിച്ചു
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 47-ാം ജന്മദിനം സപ്തംബര്‍ 19 ചൊവാഴ്ച ആഘോഷിച്ചു. സപ്തംബര്‍ 18 തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ജന്മാദിനാഘോഷങ്ങള്‍ ജന്മദിന സമ്മേളനത്തോടെ അവസാനിക്കുകയായിരുന്നു.ചൊവാഴ്ച പുലര്‍ച്ചേ ലളിതാ സഹസ്രനാമാര്‍ച്ചനയോടെയാണ് അമൃതപുരിയില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു.
7.30 ന് ആലുവ തന്ത്രവിദ്യാപീഠത്തിലെ കുട്ടികള്‍ വേദമന്ത്രോച്ചാരണം നടത്തി. 9 മണിക്ക് അമൃതാനന്ദമയി ചടങ്ങുകള്‍ നടക്കുന്ന വേദിയിലെത്തി പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഇരുന്നു.
സ്വാമി അമൃതസ്വരൂപാനന്ദ, സ്വാമിന് കൃഷ്ണാമൃതപ്രാണ എന്നിവര്‍ അമൃതാനന്ദമയിയുടെ പാദപൂജ നടത്തി. പാരിപ്പള്ളി അമൃതവിദ്യാലയത്തിലെ കുട്ടികള്‍ പഞ്ചവാദ്യം മുഴക്കി. പാദപൂജയ്ക്കു ശേഷം ജന്മദിന സമ്മേളനം നടന്നു. ആഘോഷചങ്ങുകളില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള ധാരാളം ഭക്തര്‍ പങ്കെടുത്തു.












Click it and Unblock the Notifications