കൊച്ചി--വിയന്ന വിമാനസര്‍വീസ്
കൊച്ചി: മുടങ്ങിപ്പോയ കൊച്ചി-വിയന്ന പ്രതിവാര വിമാനസര്‍വീസ് ഡിസംബറില്‍ പുനരാരംഭിക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
യൂറോപ്പിലെയും അമേരിക്കയിലെയും 52 കേന്ദ്രങ്ങളില്‍ നിന്ന് കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് നടത്തിപ്പുകാരായ എയര്‍ കേരള പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ കെ.ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു.
ന്യൂയോര്‍ക്ക്, ചിക്കോഗോ, വാഷിംഗ്ടണ്‍, സാന്‍ഫ്രാന്‍സിസ്കോ, മിയാമി, ലോസ് ആഞ്ചലസ്, ബര്‍ലിന്‍, ഹാംബര്‍ഗ്, കോളോണ്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, റോം, മിലന്‍, പാരീസ്, ലണ്ടന്‍, ജനീവ, സൂറിച്ച്, മാഡ്രിഡ്, കോപ്പന്‍ ഹേഗന്‍, ആസ്റര്‍ഡാം, ബുഡാപെസ്റ്, പ്രാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വിയന്നയിലേക്ക് കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഉണ്ടാവുക.
വിയന്നയില്‍ നിന്ന് ഏഴ് മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താനാവും. വിയന്നയില്‍ നിന്ന് ശനിയാഴ്ച പുറപ്പെട്ട് ഞായറാഴ്ച നെടുമ്പാശേരിയിലെത്തുന്ന രീതിയിലാണ് സര്‍വീസ്. തിങ്കളാഴ്ചയാണ് തിരികെയുള്ള സര്‍വീസ്.












Click it and Unblock the Notifications