Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് യന്ത്രം :ഗില്‍

തിരുവനന്തപുരം: അടുത്ത വര്‍ഷം കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ്യന്ത്രം ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം.എസ്. ഗില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സപ്തംബര്‍ 21വ്യാഴാഴച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്താനെത്തിയതായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മിഷന് ഇപ്പോള്‍ തന്നെ 1,50,000 വോട്ടിംഗ് യന്ത്രങ്ങളുണ്ടെന്ന് ഗില്‍ പറഞ്ഞു. 1,50,000 വോട്ടിംഗ് യന്ത്രങ്ങളുടെ നിര്‍മാണം നടന്നുവരികയുമാണ്. കൂടുതല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി ധനകാര്യ വകുപ്പ് 150 കോടി അനുവദിച്ചിരുന്നു. ഇത്രയും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വോട്ടെടുപ്പ് പൂര്‍ണമായും നടത്താനാവും.

തിരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പത്തിലാക്കാനും വോട്ടെണ്ണല്‍ വേഗത്തിലാക്കാനും മാത്രമല്ല തിരഞ്ഞെടുപ്പ് ചിലവ് കുറക്കാനും വോട്ടെടുപ്പിന് ഇലക്ട്രാേേണിക് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ 70 ശതമാനത്തോളം വോട്ടര്‍മാര്‍ക്ക് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ 80 ശതമാനം വോട്ടര്‍മാര്‍ക്ക് കാര്‍ഡുകള്‍ നല്‍കികഴിഞ്ഞു. തമിഴ്നാട്ടില്‍ 50 മുതല്‍ 55 ശതമാനം വോട്ടര്‍മാര്‍ക്കാണ് കാര്‍ഡ് ലഭിച്ചത്- ഗില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+