കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളര്‍ച്ചയുടെ നിദാനം ആശയങ്ങള്‍ : ജോഷി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആശയങ്ങളുടെ വികാസമാണ് മനുഷ്യരാശിയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പുമന്ത്രി മുരളീ മനോഹര്‍ ജോഷി.

സാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചവരെല്ലാം തന്നെ പുതിയ ആശയങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്. സമൂഹം ഇനിയും പുരോഗമിക്കണമെങ്കില്‍ ഇനിയും പുതിയ ആശയങ്ങളുണ്ടാകണം. ബൗദ്ധികമണ്ഡലത്തിലുണ്ടാകുന്ന ഏതു വികാസവും ആത്മീയ തലത്തിലും പ്രതിഫലിക്കും, ജോഷി പറഞ്ഞു.

കമ്പോളം സൂപ്പര്‍ മാര്‍ക്കറ്റായതോ ഇന്ദ്രിയജ്ഞാനം അതീന്ദ്രിയജ്ഞാനമായതോ മനുഷ്യന്‍ സൂപ്പര്‍മാനായതോ മാത്രമല്ല മാനവരാശിയുടെ വികാസമെന്നും ജോഷി ചൂണ്ടിക്കാട്ടി.

ഡോ. അയ്യപ്പപ്പണിക്കരുടെ 70-ാം പിറന്നാളിനോടനുബന്ധിച്ച് സപ്തംബര്‍ 19 ചൊവാഴ്ച സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂതനആശയങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ഇന്ത്യ വഹിച്ച പങ്കിനെയും ജോഷി സൂചിപ്പിച്ചു. ജ്യോതിശാസ്ത്രത്തില്‍ ആര്യഭട്ടന്റെ സിദ്ധാന്തങ്ങള്‍ വളരെ വിലപ്പെട്ടതാണെങ്കിലും പുതിയ തലമുറയ്ക്ക് കോപ്പര്‍നിക്കസിനെയും ന്യൂട്ടനെയും കുറിച്ചു മാത്രമേ അറിയുകയുള്ളൂ. രാജ്യത്തിന്റെ ബൗദ്ധികാടിത്തറ കുട്ടികളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാള സാഹിത്യത്തില്‍ പുതിയ ആശയങ്ങള്‍ക്കു തുടക്കം കുറിച്ച അയ്യപ്പപ്പണിക്കര്‍ രാജ്യത്തിനകത്തും പുറത്തും ഒരു പോലെ അറിയപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ മറ്റു മേഖലകളിലേക്കു വ്യാപിക്കാന്‍ അവയെല്ലാം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

അയ്യപ്പപ്പണിക്കര്‍ക്ക് ഉപഹാരംനല്‍കി കേന്ദ്രമന്ത്രി ആദരിച്ചു. ചടങ്ങില്‍ അയ്യപ്പപ്പണിക്കര്‍ എഡിറ്റു ചെയ്ത ട്വന്റിയത്ത് സെഞ്ച്വറി മലയാളം ലിറ്ററേച്ചര്‍ എന്ന പുസ്തകം കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാലിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X