ഈ സര്‍ക്കാര്‍ വികസനത്തിന് തടസ്സം : മാണി
കോട്ടയം : കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുകള്‍ സംസ്ഥാനത്തിന്റെ വ്യവസായവികസനത്തിന് തടസമാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണി പ്രസ്താവിച്ചു.
2003ല്‍ 260 മെഗാവാട്ട് വൈദ്യുതിയുടെ ക്ഷാമം സംസ്ഥാനത്തുണ്ടാവുമെന്നിരിക്കെ കണ്ണൂര്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ദോഷകരമാണെന്ന് സപ്തംബര്‍ 20ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മാണി അഭിപ്രായപ്പെട്ടു.
നിഷ്ക്രിയവും ജനദ്രോഹപരവുമായ നാലരവര്‍ഷത്തെ ഇടതു ഭരണത്തിനെതിരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്ന് മാണി പറഞ്ഞു. തിരഞ്ഞടുപ്പ് കഴിഞ്ഞാല്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നും മാണി വ്യക്തമാക്കി.












Click it and Unblock the Notifications