കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി: പൊലീസിന് പാരിതോഷികം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സൂര്യനെല്ലി ലൈംഗിക പീഡന കേസ് സമര്‍ത്ഥമായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സപ്തംബര്‍ 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആണ് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചത്.

അന്വേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഐ ജി സിബി മാത്യുവിന് പ്രത്യേക പ്രശംസാ പത്രം നല്‍കും.

ഡി.വൈ. എസ്. പി കെ.കെ ജോഷ്വയ്ക്ക് അധിക ഇന്‍ക്രിമെന്ര്‍ും ഡി വൈ എസ് പി മാരായ കെ. പ്രഭാകരന്‍, കെ.കെ. ജയമോഹന്‍, സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ എന്‍. രാമചന്ദ്രന്‍ എന്നിവര്‍ക്ക് 5000 രൂപ വീതം കാഷ് അവാര്‍ഡും നല്‍കും.

കോണ്‍സ്റ്റബിള്‍മാരായ വി കെ മോഹനന്‍, മുരളീധരന്‍, അപ്പുക്കുട്ടന്‍, സി കുര്യന്‍, ടി.ആര്‍.മന്മഥന്‍, ചന്ദ്രമോഹന്‍, പി.കെ പങ്കജാക്ഷന്‍ എന്നിവര്‍ക്ക് 2000 രൂപ വീതം നല്‍കും.

കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ നിന്ന്് കേസിലെ രണ്ടാം പ്രതിയായ ധര്‍മ്മരാജനെ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡുകള്‍ നല്കും.

കോട്ടയം വെസറ്റ് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.രാമചന്ദ്രന് 1000 രൂപയും കോണ്‍സ്റ്റബിള്‍മാരായ ശിവരാമന്‍ ,അപ്പുക്കുട്ടന്‍ എന്നിവര്‍ക്ക് 500 രൂപ വീതവും ആണ് ധര്‍മ്മരാജനെ പിടികൂടിയതിന് പാരിതോഷികമായി സര്‍ക്കാര്‍ നല്‍കുന്നത്.

ധര്‍മ്മരാജന്റെ ഒളിവു സ്ഥലത്തെപ്പറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ണായക വിവരം നല്‍കിയ ആള്‍ക്ക് 5000 രൂപയുടെ പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളുടെ അഭ്യര്‍ത്ഥന പ്രകാരം പേര് വെളിപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേസന്വേഷണത്തില്‍ മന: പൂര്‍വം വീഴ്ച വരുത്തിയെന്ന് പ്രത്യേക കോടതി കുറ്റപ്പെടുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X