നാരായണപ്പണിക്കര്‍ക്ക് ഹൈക്കോടതി വിലക്ക്
കൊച്ചി: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരെ ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതി വിലക്കി.
ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് മാനേജിംഗ് കമ്മിറ്റിയംഗമായ നാരായണപ്പണിക്കര്‍ ഇനിയൊരു കോടതി ഉത്തരവുണ്ടാകുന്നതുവരെ വരെ യോഗത്തില്‍ പങ്കെടുക്കരുതന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കമ്മിറ്റിയംഗമായിരിക്കെ നാരായണപ്പണിക്കര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്.
ജഡ്ജിമാരായ ജി. ശങ്കരസുബ്രയ്യന്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്.












Click it and Unblock the Notifications