37 ലക്ഷത്തിന്റെ കുഴല്‍പണം പിടിച്ചു
പാലക്കാട്: 37 ലക്ഷം രൂപയുടെ കുഴല്‍പണം സപ്തംബര്‍ 19 ചൊവാഴ്ച രാവിലെ വാളയാര്‍ പൊലീസ് സ്റേഷനു മുന്നില്‍ വെച്ച് പിടികൂടി. മലപ്പുറം ആനമങ്ങാട് പാലേപറമ്പ് ഉരുണിയന്‍പറമ്പില്‍ വീട്ടില്‍ അബുവിന്റെ മകന്‍ ഹനീഫ (29), ആനമങ്ങാട് മണലായ പൂക്കാട്ടുതൊടി വീട്ടില്‍ ഹംസയുടെ മകന്‍ സലിം (23) എന്നിവര്‍ അറസ്റിലായി.
കെ.എല്‍.10 മഹീന്ദ്ര ജീപ്പിലാണ് കുഴല്‍ പണം കടത്താന്‍ ശ്രമിച്ചത്. ജീപ്പിന്റെ വശങ്ങളിലുണ്ടാക്കിയ രഹസ്യഅറകളിലാണ് പണം വെച്ചിരുന്നത്. മലപ്പുറം ആനമങ്ങാട്ടെ ഷംസുദ്ദീന് എത്തിക്കാനായി കോയമ്പത്തൂര്‍ ഊത്തചക്രതെരുവിലെ അറുമുഖനാണ് പണം കൊടുത്തുവിട്ടതെന്ന് അറസ്റിലായവര്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
വാളയാര്‍ സിഐ ശശിധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴല്‍പണം പിടികൂടിയത്.












Click it and Unblock the Notifications