കണ്ണൂര്‍ പദ്ധതി നടപ്പിലാക്കുമെന്ന് നായനാര്‍
കണ്ണൂര്‍: കണ്ണൂര്‍ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു. സപ്തംബര്‍ 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതമന്ത്രി ശര്‍മക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ലോകായുക്തില്‍ പരാതി നല്‍കാവുന്നതാണ്.
പദ്ധതി നടപ്പിലാക്കാനായി മുന്നോട്ടുവന്നിരിക്കുന്ന എല്‍പാസിനോ എന്ന അമേരിക്കന്‍കമ്പനിയെ കുറിച്ച് പഠിച്ചുവരികയാണെന്ന് നായനാര്‍ പറഞ്ഞു. പഠനം പൂര്‍ത്തിയായാല്‍ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കും.
എന്‍റോണാണ് സാമ്പത്തികപങ്കാളിത്തത്തിനായി ആദ്യമായി മുന്നോട്ടുവന്നത്. എന്നാല്‍ എന്‍റാേേണ്‍ മഹാരാഷ്ട്രയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍റോണിനെ പദ്ധതിയില്‍ സഹകരിപ്പിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. നായനാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications