തന്ത്രിക്കെതിരേ നടപടി വേണം: കാര്‍ത്തികേയന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകനും ഭാര്യയും ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ തന്ത്രിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് ജി. കാര്‍ത്തികേയന്‍ സപ്തംബര്‍ 20ബുധനാഴ്ച ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ കീഴിലാണ് ഗുരുവായൂര്‍ ക്ഷേത്രമെന്നും അതിനാല്‍ ക്ഷേത്രത്തിന്റെ ഭാഗമായ തന്ത്രിയും സര്‍ക്കാരിന്റെ കീഴില്‍ വരും.ന്നുവെന്നും കാര്‍ത്തികേയന്‍ ചൂണ്ടിക്കാണിച്ചു. തന്ത്രിയുടെ തീരുമാനങ്ങള്‍ അവസാന വാക്കായി കരുതുന്നത് ശരിയല്ല.
വയലാര്‍ രവിയുടെ മകന്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പുണ്യാഹം നടത്തിയത് പ്രാകൃതമാണെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി . ഇക്കാര്യത്തില്‍ ദേവസ്വം ഭരണസമിതിയംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഈ പ്രശ്നത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications