എലിപ്പനി മൂലം 40 മരണം
തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് എലിപ്പനി മൂലം 40 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ഇ.കെ നായനാര്‍ അറിയിച്ചു. എലിപ്പനി നിവാരണമാര്‍ഗങ്ങള്‍ക്കായി സപ്തംബര്‍ 20 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം 40 ലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രോഗം പടര്‍ന്നു പിടിച്ചിട്ടുള്ള കോട്ടയം, ആലപ്പുഴ, പത്തനം തിട്ട ജില്ലകളിലേയ്ക്ക് പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ അയച്ചിട്ടുണ്ട്.
രോഗാണു വാഹകരായ എലികളെ യുദ്ധകാലാടിസ്ഥാനത്തില്‍ നശിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications