സപ്തംബര്‍25 മുതല്‍ വാഹന രജിസ്ട്രേഷന് പുതിയ രീതി
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് പുതിയ രീതി വരുന്നു. ഉടമയുടെ പേരിന്റെ അക്ഷരമാലാ ക്രമത്തില്‍ രജിസ്ട്രേഷന്‍ നല്‍കുന്ന രീതിയാണിത്. സപ്തംബര്‍ 25 മുതല്‍ ഈ രീതി നിലവില്‍ വരുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ഇനി മുതല്‍ ഒരേ ദിവസം പരിശോധനയ്ക്ക് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും വാഹന ഉടമയുടെ പേരിന്റെ അക്ഷരമാലാ ക്രമത്തില്‍ മാത്രം രജിസ്ട്രേഷന്‍ നമ്പരുകള്‍ നല്‍കും.
പുതിയ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യാനുള്ള അപേക്ഷകള്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന അതേ ക്രമത്തില്‍ അതേ ദിവസം തന്നെ വാഹനങ്ങള്‍ പരിശോധിച്ച് രജിസ്ട്രേഷന്‍ നമ്പരുകള്‍ കൊടുക്കുന്ന രീതിയായിരുന്നു ജൂലായ് മുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കിയിരുന്നത്.
പ്രത്യേക നമ്പരുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് 5000 രൂപ ഫീസ് അടച്ച് , നിബന്ധനകള്‍ക്കു വിധേയമായി ഇഷ്ടപ്പെട്ട നമ്പരുകള്‍ തിരഞ്ഞെടുക്കാം.
വാഹന പരിശോധന രാവിലെ 10.30 മുതല്‍ 12 മണി വരെ ആയിരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications