Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതു ഭരണം വികസനം തകര്‍ത്തു : ഉമ്മന്‍ചാണ്ടി

കൊച്ചി : രണ്ട് പതിറ്റാണ്ട് കാലത്തെ ഇടതു ഭരണം കൊച്ചി നഗരത്തിന്റെ വികസനത്തെ സാരമായി ബാധിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി എംഎല്‍ എ പറഞ്ഞു.

കൊച്ചി നഗരത്തിന്റെ വികസനത്തിനായി പരിശ്രമിച്ചിട്ടുള്ളത് യുഡിഎഫ് മാത്രമാണ്. നഗരസഭയുടെ എല്ലാ മേഖലകളിലും എല്‍ഡിഎഫ് ഭരണം തികഞ്ഞ പരാജയമായിരുന്നു. കഴിഞ്ഞ 22 വര്‍ഷത്തെ നഗരസഭാ ഭരണത്തിനിടയില്‍ നടപ്പാക്കാതിരുന്ന വാഗ്ദാനങ്ങളുമായി വോട്ടര്‍മാരെ സമീപിക്കുന്ന ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി കിട്ടുമെന്ന് എറണാകുളം നഗരസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഐക്യമുന്നണിയുടെ പ്രകടനപത്രിക സപ്തംബര്‍ 20 ബുധനാഴ്ച പ്രകാശനം ചെയ്തുകൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊച്ചിക്ക് എന്നും അഭിമാനിക്കാവുന്ന രാജ്യാന്തര വിമാനത്താവളവും സ്റേഡിയവും സംസ്ഥാനം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനങ്ങളാണ്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പോലും ഇടതുമുന്നണി പരാജയപ്പെട്ടു. എല്ലാ മേഖലകളിലും അഴിമതി വ്യാപകമായി. ജനോപകാരപ്രദമായ പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു- ഉമ്മന്‍ചാണ്ടി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+