Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പ്യാരും പ്രതിപക്ഷവും ഒത്തുകളിച്ചെന്ന് വിഎസ്

കൊച്ചി : കണ്ണൂര്‍ വൈദ്യുതപദ്ധതി സംബന്ധിച്ച വിവാദത്തിന് പിന്നില്‍ കെ.പി.പി.നമ്പ്യാരും യുഡിഎഫ് -ബിജെപി നേതാക്കളും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി മന്ത്രി എസ്.ശര്‍മയ്ക്കുമെതിരെ നമ്പ്യാര്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് സപ്തംബര്‍ 20ബുധനാഴ്ച വിഎസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടാണ് കണ്ണൂര്‍ പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സാമ്പത്തിക അനുമതി കിട്ടിയത്. ഇപ്പോള്‍ മലബാറിന്റെ പേര് പറഞ്ഞ് വിവാദമുണ്ടാക്കി സര്‍ക്കാരിനെക്കൊണ്ട് ഒപ്പിടീക്കാനാണ് നമ്പ്യാര്‍ ശ്രമിക്കുന്നത്. മലബാറിന്റെ വികസനത്തിന് ഇത്രയേറെ താല്‍പ്പര്യമെടുത്തിട്ടുള്ള സര്‍ക്കാര്‍ വേറെയില്ല. ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നാണ് നമ്പ്യാര്‍ വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും വിഎസ് വ്യക്തമാക്കി.

ഒരു പദ്ധതിക്കും സര്‍ക്കാര്‍ എതിരല്ല. പദ്ധതിയില്‍ പങ്കാളിയാകാന്‍ ഉദ്ദേശിക്കുന്ന അമേരിക്കന്‍ കുത്തക കമ്പനിയുടെ കരാറിലെ വ്യവസ്ഥകളും മറ്റും വിശദമായി പരിശോധിക്കാതെ കണ്ണുമടച്ച് ഒപ്പിട്ടു കൊടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കിട്ടില്ല.

പദ്ധതി സര്‍ക്കാരിന്റെ വിശദപരിശോധനയിലാണെന്ന് ആഗസ്ത് 23ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍ നല്‍കാത്തത് കൊണ്ടാണ് പദ്ധതി അമേരിക്കയില്‍ കൊണ്ടുപോയി ഒപ്പിടാന്‍ കഴിയാത്തതെന്ന കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും വിഎസ് പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ അറിയാതെ നമ്പ്യാരെയും കൂട്ടി അമേരിക്കയില്‍ പോയി ഒരു കുത്തക കമ്പനിയുമായി കരാറുണ്ടാക്കാന്‍ ജോഷിക്കും കൂട്ടര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി എന്നാണറിയേണ്ടത്. പദ്ധതിയെക്കുറിച്ച് ഏതന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ചെയ്തികളും അന്വേഷണത്തിന്റെ പരിധിയില്‍ വരണം.

പുതിയ പദ്ധതികള്‍ക്കായി കരാറുണ്ടാക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് മുന്നണിയുടെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. അത് ഉറപ്പാക്കുന്ന പദ്ധതികള്‍ക്കേ സര്‍ക്കാരിന് അംഗീകാരം നല്‍കാനാവൂ-വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+