പാക് സ്ഫോടനം: മരണം 15 ആയി
ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ സപ്തംബര്‍ 19 ചൊവാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 75 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബോബ് സ്ഫോടനത്തെ അമേരിക്ക അപലപിച്ചു. നിരപരാധികളെ കൊലപ്പെടുത്താനും പരിക്കേല്പിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ബോംബ് സ്ഫോടനമെന്ന് സപ്തംബര്‍ 20 ബുധനാഴ്ച വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പി.ജെ. ക്രൗളി പറഞ്ഞു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ തങ്ങളും പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരവാദികളുടെ ക്രൂരമായ പ്രവര്‍ത്തനമാണ് ഇതെന്ന് പാകിസ്ഥാന്‍ പട്ടാള മേധാവി പര്‍വേസ് മുഷറഫ് പറഞ്ഞു. കുറ്റവാളികളെ ഉടന്‍ അറസ്റ് ചെയ്യാനും മാതൃകാപരമായ ശിക്ഷ നല്‍കാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications