പട്ടിണി മൂലം 60,000 കുട്ടികള്‍ മരിക്കുന്നു
മ്യൂണിച്ച്: ഏതാണ്ട് 60,000 കുട്ടികള്‍ ദിവസേന പട്ടിണി മൂലം മരിക്കുന്നു. ഇവര്‍ക്കു പുറമെ15 കോടിയോളം കുട്ടികളാണ് ലോകത്ത് പട്ടിണിയില്‍ കഴിയുന്നത്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണ് സപ്തംബര്‍ 20 ബുധനാഴ്ച ഈ വസ്തുതകള്‍ വെളിപ്പെടുത്തിയത്.
ലക്ഷകണക്കിന് കുട്ടികളാണ് തെരുവുകളില്‍ കഴിയുന്നത്. ലോകത്താകെ 25 കോടി കുട്ടികള്‍ ശിശുതൊഴിലാളികളായി ഉപയോഗിക്കപ്പെടുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും വ്യാപകമാണെന്ന് സൊസൈറ്റി ചൂണ്ടികാട്ടുന്നു.
സപ്തംബര്‍ 20 ബുധനാഴ്ച ലോകശിശുദിനമായി ആചരിക്കുകയാണ്.












Click it and Unblock the Notifications