കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ വീണ്ടും താഴ്ച , വിവരസങ്കേതിക ഓഹരികള്‍ക്കു വിലയിടിയുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: സപ്തംബര്‍ 21 വ്യാഴാഴ്ച ഓഹരിവിപണിയില്‍ വീണ്ടും താഴ്ച രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതാണ് ഈ താഴ്ചയ്ക്കു കാരണം.

കഴിഞ്ഞ ദിവസം വന്‍തോതില്‍ വിലയുയര്‍ന്ന എല്ലാ വിവരസാങ്കേതിക ഓഹരികളും സപ്തംബര്‍ 21 വ്യാഴാഴ്ച വില്‍പനയിലായിരുന്നു. ഇതു മൂലം അവയുടെ വില വന്‍തോതില്‍ ഇടിയുന്ന പ്രവണതയായിരുന്നു വിപണിയില്‍ .

മുംബൈ സൂചിക 68 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 19 പോയിന്റും താഴ്ച രേഖപ്പെടുത്തി.

മുംബൈനിലവാരം

ഒടുവിലത്തെ നില - 4257.20
തുടങ്ങിയത് - 4257.20
താഴ്ച - 68.35

എന്‍.എസ്.ഇ

ഒടുവിലത്തെ നില - 1326.55
തുടങ്ങിയത് - 1346.15
താഴ്ച - 19.60

വില കൂടിയ ഓഹരികള്‍

ബി എച്ച് ഇ എല്‍, എച്ച് പി സി എല്‍, ഗുജറാത്ത് അംബുജ, സ്മിത്ത്ക്ലൈം ബീച്ചാം, റെക്കിറ്റ് ആന്‍ഡ് കോള്‍മാന്‍, ഹിന്ദുസ്ഥാന്‍ ലീവര്‍, ടിസ്കോ, റിലയന്‍സ്, ഐ ടി സി , എ സി സി

വില കുറഞ്ഞ ഓഹരികള്‍

ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, നാല്‍കോ, റാന്‍ബാക്സി, വിപ്രോ, ഗ്ലോബല്‍ ടെലിസിസ്റ്റംസ്, പെന്റാമീഡിയാ ഗ്രാഫിക്സ്, സില്‍വര്‍ലൈന്‍ ടെക്നോളജീസ്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75

സ്വര്‍ണ്ണം (ഗ്രാമിന്) 449

വെള്ളി (1000 ഗ്രാമിന്) 7,995.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X