എംടിഎന്‍എല്‍ സെല്ലുലാര്‍ സര്‍വീസ് തുടങ്ങും
മുംബൈ: കേന്ദ്രസര്‍ക്കാര്‍ ഉടസ്ഥതയിലുള്ള മഹാനഗര്‍ ടെലികോം ലിമിറ്റഡ് സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് രംഗത്തേയ്ക്ക് . നവംബര്‍ മാസത്തോടെ കമ്പനി സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് തുടങ്ങുമെന്ന് ഫിനാന്‍സ് ഡയറക്ടര്‍ എസ് സുന്ദരേശന്‍ സപ്തംബര്‍ 21 വ്യാഴാഴ്ച വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
അധികം താമസിക്കാതെത്തന്നെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കും. ദില്ലിയിലും മുംബൈയിലുമാണ് എംടിഎന്‍എല്‍ മൊബൈല്‍ സര്‍വീസ് ആദ്യം ആരംഭിക്കുക. രണ്ടു മഹാനഗരങ്ങളിലുമായി 100,000 വരിക്കാരെയാണ് കമ്പനി ആദ്യവര്‍ഷം ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് 800,000 വരിക്കാരാണ് കമ്പനിയുടെ ലക്ഷ്യം.
തികച്ചും ന്യായമായ നിരക്കുകള്‍ ആയിരിക്കും കമ്പനി ഈടാക്കുകയെന്ന് സുന്ദരേശന്‍ പറഞ്ഞു. വിപണി അടിസ്ഥാനമാക്കി നിരക്കുകള്‍ നിശ്ചയിക്കും.
ശക്തമായ നിയമയുദ്ധങ്ങള്‍ക്കു ശേഷമാണ് എംടിഎന്‍എല്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് രംഗത്തേയ്ക്കു പ്രവേശിയ്ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കമ്പനി മൊബൈല്‍ സര്‍വീസ് രംഗത്തേയ്ക്കു പ്രവേശിക്കുന്നത് ചോദ്യം ചെയ്തു കൊണ്ട് സ്വകാര്യ മൊബൈല്‍ ഫോണ്‍ സര്‍വീസ് കമ്പനികള്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ കേസില്‍ എം ടി എന്‍ എല്ലിനനുകൂലമായി വിധി വന്നതോടെയാണ് കമ്പനി മൊബൈല്‍ സര്‍വീസ് പദ്ധതിയുമായി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications