Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്തംബര്‍ 28ന് കര്‍ണ്ണാടകാബന്ദ്

ബാംഗ്ലൂര്‍ : രാജ്കുമാറിനെ മോചിപ്പിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് രാജ്കുമാറിന്റെ മകന്‍ ശിവരാജ്കുമാര്‍ സപ്തംബര്‍ 28 വ്യാഴാഴ്ച കര്‍ണാടക ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തു.

മോചനം വൈകുന്നതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 21 വ്യാഴാഴ്ച കന്നട ചലച്ചിത്രപ്രവര്‍ത്തകര്‍ ബാംഗ്ലൂരില്‍ നടത്തിയ മൗനജാഥക്കു ശേഷമാണ് ശിവ ബന്ദിന് ആഹ്വാനം ചെയ്തത്.

രാജ്കുമാറിന്റെ ആരാധകരുള്‍പ്പടെ ആയിരങ്ങള്‍ പ്രതിഷേധജാഥയില്‍ പങ്കെടുത്തു. ജാഥ നയിച്ച രാജ്കുമാറിന്റെ മക്കള്‍ ശിവയും രാഘവേന്ദ്രയും രോഷാകുലരായി കാണപ്പെട്ടു. രാജ്കുമാറിന്റെ ഭാര്യ പാര്‍വതമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയറിഞ്ഞ ആരാധകരും ജാഥയിലുടനീളം കോപാകുലരായിരുന്നു. പാര്‍വതമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.

ജാഥക്കു ശേഷം പ്രശ്നത്തില്‍ കേന്ദ്രം ഇടപെടണമെന്ന നിവേദനം ചലച്ചിത്രതാരങ്ങള്‍ ഗവര്‍ണര്‍ രമാദേവിക്ക് സമര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+