ഡിഎംകെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി
മധുര : ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകന്‍ അളഗിരിയുടെ അനുയായികള്‍ മധുരയില്‍ വീണ്ടും അക്രമാസക്തരായി . വില്ലുപുരത്ത് കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ അഴിഞ്ഞാടുകയാണ്.
സപ്തംബര്‍ 21 വ്യാഴാഴ്ച സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഉള്‍പ്പടെ രണ്ട് ബസുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. പല വാഹനങ്ങളെയും കല്ലെറിഞ്ഞ് കേട് വരുത്തി.
കഴിഞ്ഞ ദിവസം പുത്തുത്തോപ്പിലെ ബസ് തീവച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഡിഎംകെ പ്രവര്‍ത്തകരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുന്‍ കരുതല്‍ എന്ന നിലയില്‍ 200 പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്.
പാര്‍ട്ടി നേതൃത്ത്വത്തിന്റെ വിലക്ക് അവഗണിച്ചുകൊണ്ട് ധാരാളം പ്രവര്‍ത്തകര്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകന്‍ അളഗിരിയുടെ വീട്ടിലേക്ക് പ്രവഹിക്കുകയാണ്.












Click it and Unblock the Notifications