Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ പ്രളയം: മരണം 45 ആയി

കല്‍ക്കത്ത: ബംഗാളില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം സപ്തംബര്‍ 21 വ്യാഴാഴ്ച 45 ആയി. ഒരു കോടിയോളം ജനങ്ങള്‍ പ്രളയബാധിതപ്രദേശങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് കെടുതിയിലാണ്ട എട്ട് ജില്ലകളില്‍ തുടര്‍ച്ചയായ നാലാമത്തെ ദിവസവും കനത്ത മഴ തുടരുകയാണ്.

നിലക്കാത്ത മഴയില്‍ തകര്‍ന്നുവീണ വീടുകള്‍ക്കടിയില്‍ പെട്ടാണ് മിക്കവരും മരിച്ചത്. ബിര്‍ഭം ജില്ലയില്‍ 22 പേരും ബര്‍ധമന്‍ ജില്ലയില്‍ 12 പേരും മരിച്ചു. മുര്‍ഷിദാബാദ് ജില്ലയിലും നാദാ ജില്ലയിലും മൂന്ന് പേര്‍ വീതം മരിച്ചു. ദിന്‍ജമാന്‍ ജില്ലയിലും ബങ്കുറ ജില്ലയിലും രണ്ടു പേര്‍ വീതവും ഹൗറ ജില്ലയില്‍ ഒരാളുമാണ് മരിച്ചത്.

മോശപ്പെട്ട കാലാവസ്ഥ മൂലം ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനങ്ങള്‍ക്ക് ദുരിതബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതികള്‍ ഇട്ടുകൊടുക്കാനായില്ല. സൈന്യം പ്രളയബാധിത പ്രദേശങ്ങളിലേക്ക് സുരക്ഷാപ്രവര്‍ത്തനത്തിനായി നീങ്ങിയിട്ടുണ്ടെങ്കിലും മുര്‍ഷിദാബാദ് ജില്ലയിലെ ചില പ്രളയബാധിത പ്രദേശങ്ങളില്‍ ഇതുവരെ എത്താനായിട്ടില്ല.

വടക്കന്‍ ബംഗാളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള റോഡ്, റെയില്‍ ഗതാഗതം നാലാം ദിവസവും തടസപ്പെട്ട നിലയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+