Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് വര്‍മ്മയുടെ ജഡം മുംബൈയിലെത്തിച്ചു

മുംബൈ: ഛോട്ടാ രാജനെ വധശ്രമത്തോടനുബന്ധിച്ച്് അധോലോക ഗുണ്ട രോഹിത് വര്‍മ്മയുടെ ജഡം സ്വദേശമായ മുംബൈയിലെത്തിച്ചു. സപ്തംബര്‍ 21 വ്യാഴാഴ്ച മൂന്ന് മണിക്കാണ് ഇയാളുടെ ജഡം മുംബൈയിലെത്തിച്ചത്. സപ്തംബര്‍ 15 വെള്ളിയാഴ്ച അധേ ാലോക നേതാവ് ഛോട്ടാരാജനൊപ്പം വെടിയേറ്റ രോഹിത് വര്‍മ്മ കൊല്ലപ്പെടുകയായിരുന്നു. മുംബൈയില്‍ സാന്താക്രൂസിനടുത്തുള്ള വകോലയാണ് രോഹിതിന്റെ സ്വദേശം.

രോഹിത് ഒരു വ്യവസായി ആയിരുന്നുവെന്നാണ ് തായ്ലണ്ട് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. രോഹിത് വര്‍മ്മ എന്ന പേരു മാറ്റി രോഹിത് ഡിസൂസ എന്നാണ് ഇയാള്‍ തായ്ലണ്ടില്‍ അറിയപ്പെട്ടിരുന്നത്.

വധശ്രമത്തില്‍ നിന്ന് രാജന്‍ കഷ്ടിച്ചു രക്ഷപ്പെട്ടത് രോഹിതിന്റെ ഇടപെടല്‍ മൂലമാണെന്ന് രാജന്റെ അടുത്ത ഒരനുയായി വെളിപ്പെടുത്തി. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ വെളിപ്പെടുത്തിയത് ഇയാള്‍ തങ്ങളുടെ ഒറ്റുകാരന്‍ ആയിരുന്നുവെന്നാണ്. രോഹിത് കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും സംഭവത്തെത്തുടര്‍ന്ന് ഷക്കീലിന്റേതായി പുറത്തു വന്ന ചില അഭിമുഖ സംഭാഷണങ്ങളില്‍ അയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മുംബൈ പോലീസ് തുടരുകയാണ്. ഇന്ത്യയും തായ്ലണ്ടുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തായ് സര്‍ക്കാരിനോട് പ്രത്യേക അഭ്യര്‍ത്ഥന നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് മുംബൈ പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേ സമയം രാജനെ വകവരുത്താല്‍ നാലു കോടി രൂപ തനിക്ക് ഛോട്ടാ ഷക്കീല്‍ സംഘം തന്നിരുന്നതായി ഇതുമായി ബന്ധപ്പെട്ട് തായ്ലണ്ട് പൊലീസ് അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ സമ്മതിച്ചതായി തായ് അധികൃതര്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+