രാജ്കുമാറിന്റെ ഭാര്യ ആശുപത്രിയില്‍
ബാംഗ്ലൂര്‍ : നെഞ്ചുവേദനയെത്തുടര്‍ന്ന് രാജ്കുമാറിന്റെ ഭാര്യ പാര്‍വതമ്മയെ സപ്തംബര്‍ 20 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയതു മുതല്‍ ശക്തമായ മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന പര്‍വതമ്മക്ക് നെഞ്ചുവേദനയുണ്ടാവുകയും ശരീരം തളര്‍ന്ന് വിയര്‍ക്കുകയുമായിരുന്നുവെന്ന് പാര്‍വതമ്മയുടെ ഡോക്ടര്‍ രമണ റാവു പറഞ്ഞു. തുടര്‍ന്നാണ് അവരെ മല്ല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടക ആഭ്യന്തര മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെ പാര്‍വതമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി എസ്.എം.കൃഷ്ണയെ പാര്‍വതമ്മയുടെ ആരോഗ്യസ്ഥിതി ധരിപ്പിച്ചിട്ടുണ്ടെന്ന് ഡോ.രമണ റാവു അറിയിച്ചു.












Click it and Unblock the Notifications