ജുഡീഷ്യല്‍ അന്വേഷണം വേണം: ആന്റണി
കോട്ടയം: കണ്ണൂര്‍ പദ്ധതി സംബന്ധിച്ച വിവാദത്തെപ്പറ്റി ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു. സപ്തംബര്‍ 21വ്യാഴാഴ്ച നടന്ന കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.
നേരത്തേ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുമ്പോള്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാലും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
കണ്ണൂര്‍ പ്രശ്നത്തില്‍ സി.ബി.ഐ. അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയെ പ്രതിപക്ഷനേതാവ് സ്വാഗതം ചെയ്തു.
അതേസമയം കെ.പി.പി.നമ്പ്യാര്‍ക്ക് വിദേശക്കുത്തകകളുമായി ബന്ധമുണ്ടെന്ന വി.എസിന്റെ ആരോപണത്തില്‍ ആന്റണി ആശ്ചര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ ഒരു സമിതിക്ക് നമ്പ്യാരാണ് നേതൃത്വം നല്കുന്നത്. വി.എസിന്റെ ആരോപണം വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ നമ്പ്യാര്‍ ആ സ്ഥാനത്തു തുടരുന്നത് അഭികാമ്യമാണോ എന്ന് പരിശോധിക്കണമെന്നും ആന്റണി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications