Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലേക്ക് സൗദിയ വിമാനസര്‍വീസ്

കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് നവംബറില്‍ സൗദിയ സര്‍വീസ് ആരംഭിക്കും.

ഇപ്പോള്‍ ചെന്നൈയിലേക്കുള്ള നാല് വിമാന സര്‍വീസുകളാണ് കൊച്ചിയിലേക്ക് നീട്ടുന്നത്. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് ഈ നാല് സര്‍വീസുകള്‍.

ദില്ലിയില്‍ വ്യോമയാന മന്ത്രാലയത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങിയെത്തിയ വിമാനത്താവള കമ്പനി എംഡി സി. ബാബുരാജീവ് സപ്തംബര്‍ 21 വ്യാഴാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

കൊച്ചിയിലേക്ക് സര്‍വീസ് നീട്ടുന്നത് സംബന്ധിച്ച് രണ്ട് രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെക്കേണ്ട കരാറിന് അന്തിമരൂപമായിട്ടുണ്ടെന്ന് എംഡി പറഞ്ഞു. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ്, കുവൈറ്റ് എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികളും നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്താന്‍ തയാറായിട്ടുണ്ട്.

ഡിസംബറില്‍ എയര്‍ ഇന്ത്യ ആറ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഗള്‍ഫ് യാത്രക്കാരുടെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ബാബു രാജീവ് പറഞ്ഞു. മൂന്ന് ദുബായ് സര്‍വീസുകളും ഒരു അബുദാബി സര്‍വീസുമാണ് ഗള്‍ഫിലേക്കുള്ളത്. മുംബൈയിലേക്കുള്ളതാണ് മറ്റ് രണ്ട് സര്‍വീസുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+