ശ്രീനാരായണ സമാധിദിനാചരണം ഇന്ന്
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ 73-ാം സമാധിദിനം സപ്തംബര്‍ 21-ന് വ്യാഴാഴ്ച കേരളത്തില്‍ വിപുലമായ ചടങ്ങളുകളോടെ ആചരിക്കുന്നു. സമാധിസ്ഥലമായ ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളില്‍ സമാധിദിനം ആചരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ശിവഗിരിയില്‍ ജയന്തിദിനത്തില്‍ തുടങ്ങിയ ജപയജ്ഞം സമാധിദിനത്തില്‍ അവസാനിക്കും. സമാധിമന്ദിരത്തിന് മുന്നില്‍ കൂട്ടഉപവാസവും നടക്കും. ഉപവാസം മന്ത്രി ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30-ന് മഹാസമാധി പൂജയോടൊപ്പം ചടങ്ങുകള്‍ അവസാനിക്കും.
ശിവഗിരി മഠത്തിന്റെ ശാഖകളിലും എസ്എന്‍ഡിപി യോഗം, എസ്എന്‍ ട്രസ്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലും സമാധിദിനം ആചരിക്കുന്നുണ്ട്.












Click it and Unblock the Notifications