കരിപ്പൂര്‍: റണ്‍വേ വികസനം പൂര്‍ത്തിയാവുന്നു
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവത്തിന്റെ റണ്‍വേ വികസനം പൂര്‍ത്തിയായി വരുന്നതായി പുതുതായി ചുമതലയേറ്റ വിമാനത്താവള ഡയറക്ടര്‍ സി. വിജയകുമാര്‍ സപ്തംബര്‍ 21വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റണ്‍വേ 9000 അടിയായി വര്‍ദ്ധിപ്പിക്കുന്നതിന്റെ 90 ശതമാനം ജോലിയും പൂര്‍ത്തിയായി.
ഇതിനായി 70 കോടി രൂപ ഇതുവരെ മുടക്കിയിട്ടുണ്ട്. റണ്‍വേ വികസനത്തിന് ആകെ കണക്കാക്കിയിരിക്കുന്ന തുക 99.62 കോടി ആണ്. ഇതില്‍ 60 കോടിയും മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡവലപ്മെന്റ് സൊസൈറ്റിയില്‍ നിന്നും കടമെടുത്തതാണ്.
വരുന്ന ഡിസംബര്‍ മാസത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. അടുത്ത ഹജ്ജ്് സീസണില്‍ കൂടുതല്‍ കാര്യക്ഷമമായി സര്‍വീസ് നടത്താനാവുമെന്ന് വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു.
കരിപ്പൂര്‍ വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം അടുത്തകാലത്തായി കുറഞ്ഞതായി ഡയറക്ടര്‍ യമ്മതിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്ത്തനക്ഷമമായതിനെത്തുടര്ന്നാണിത്. എന്നാല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ല.
യൂസേഴ്സ് ഫീ ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്ഷംം 8.39 കോടി രൂപ പിരിഞ്ഞതായി വിജയചന്ദ്രന്‍ അറിയിച്ചു. യൂസേഴ്സ് ഫീ നിര്‍ത്തലാക്കുന്നതു സംബന്ധിച്ച തീരുമാനം ദില്ലിയില്‍ നിന്നു കൈക്കൊള്ളേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിമാനത്താവളത്തില്‍ മുഴുവന്‍ സമയ പബ്ലിക് ഗ്രിവന്സസ് ഓഫീസറെ നിയമിച്ചിട്ടുണ്ട്.
രാത്രികാല സര്‍വീസ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും കരിപ്പൂരിലുണ്ടെന്നും എന്നാല്‍ ഇതു സസംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് വ്യോമഗതാഗത ഡയറക്ടറേറ്റ് ആണെന്നും വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications