വി.എസ്. രാഷ്ട്രീയവത്കരിക്കുന്നുവെന്ന് നമ്പ്യാര്‍
തിരുവനന്തപുരം: കണ്ണൂര്‍ വൈദ്യുതി നിലയത്തെക്കുറിച്ച് താനുന്നയിച്ച വസ്തുതകളെ വളച്ചൊടിച്ച് പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനാണ് വി.എസ്. അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് കണ്ണൂര്‍ വൈദ്യുതി പദ്ധതി ചെയര്മാന് കെ.പി.പി. നമ്പ്യാര്‍ പറഞ്ഞു. സപ്തംബര്‍ 21 വ്യാഴാഴ്ച ഒരു പ്രസ്താവനയിലാണ് നമ്പ്യാര്‍ ഇക്കാര്യം പറഞ്ഞത്.
നമ്പ്യാരും യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹം വൈദ്യുതനിലയത്തിന്റെ പേരില്‍ ശര്‍മക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന അച്യുതാനന്ദന്റെ വാദം നമ്പ്യാര്‍ നിഷേധിച്ചു. ശരിതെറ്റുകളെ തിരിച്ചറിയാന്‍ കഴിയുന്ന, കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ഈ പ്രശ്നം ഉയര്‍ത്തിക്കാട്ടിയതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. വൈദ്യുതി മന്ത്രി എസ്. ശര്‍മ യൂണിയന് ജോയിന്റ് സെക്രട്ടറിയോട് ഫോണില്‍ വിളിച്ച് കണ്ണൂര്‍ പദ്ധതിക്കു പകരം തമിഴ്നാട്ടിലെ എന്നൂര് വൈദ്യുതപദ്ധതിയെയാണ് കേരള സര്‍ക്കാര്‍ പിന്തുണക്കുന്നതെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ ഈ പ്രശ്നം ഉന്നയിച്ചത്. കേരളത്തിനോടും കണ്ണൂര്‍ പദ്ധതിയോടും തന്നോടും അനീതി കാട്ടുന്നുവെന്ന് തോന്നിയതിനാലാണ് താന്‍ ചില കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പറഞ്ഞത്.
നമ്പ്യാരുടെ പദ്ധതി മതിയായ ഫണ്ടില്ലാത്തതിനാല്‍ പ്രതിസന്ധിയിലായതു കൊണ്ടാണ് നമ്പ്യാര്‍ മന്ത്രിയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന അച്യുതാനന്ദന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അച്യുതാനന്ദന് മന്ത്രിയെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. പ്രശ്നം രാഷ്ട്രീയവത്കരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
രാഷ്ട്രീയ ഗൂഢാലോചനയാണോ, പദ്ധതി നടപ്പിലാക്കാന്‍ മതിയായ ഫണ്ടുണ്ടോ എന്നതൊന്നുമല്ല പ്രശ്നം. കണ്ണൂരിനോട് എന്തെങ്കിലും വിവേചനമുണ്ടോയെന്നതും മറ്റേതെങ്കിലും പദ്ധതിയോട് ന്യായമല്ലാത്ത താത്പര്യം കാട്ടുന്നുണ്ടോയെന്നതുമാണ് - നമ്പ്യാര്‍ പറഞ്ഞു.
എന്നൂര് പദ്ധതിയില്‍ നിന്നും 2003ഓടെ പ്രകൃതിവാതകം ഉപയോഗിച്ചുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് കേരള വൈദ്യുതി ബോര്‍ഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞത് തെറ്റാണെന്ന് നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിവാതകമെത്തിക്കുന്നതിനുള്ള സംവിധാനങ്ങളും മറ്റും ഇനിയും അവിടെ ഉണ്ടാക്കാനിരിക്കുന്നതേയുള്ളൂ. 2005നു ശേഷമേ ഇവിടെ വാതകം കിട്ടിതുടങ്ങുകയുള്ളൂ. അതേസമയം കണ്ണൂര്‍ പദ്ധതിയുടെ കാര്യത്തിലാണെങ്കില്‍ 2004 പകുതിയോടെ പെട്രോനെറ്റ് വാതകം ലഭ്യമാവും.
പെട്രോനെറ്റ് വാതകത്തിന്റെ വില എന്നൂരില്‍ ലഭിക്കുന്ന വാതകത്തിനുള്ളതിനേക്കാള് കുറവായിരിക്കും. പ്രസരത്തിന് ചെലവ് കൂടുമെന്നതിനാല്‍ എന്നൂരില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസക്കു മുകളില്‍ വര്‍ധനവുണ്ടാകും-അദ്ദേഹം പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications